Thursday, October 12, 2006

പാതിരാമഴയേതോ....

ചോ : "പാതിരാമഴയേതോ....." എന്ന ഗാനം പാടിയതാരാണ്‌ ?


ഉ : ഹംസ


കാരണം :പാതിരാമഴയേതോ ഹംസ ഗീതം പാടി...


ചോ : ബാവയുടെ വീട്ടില്‍ എപ്പോഴും തിരക്കാണ്‌, എന്തുകൊണ്ട്‌ ?


ഉ : ആരേയും ബാവ ഗായകരാക്കും....


ചോ : പിന്നിട്ട വഴികളിലൂടെ നടക്കാനാവില്ല, എന്തുകൊണ്ട്‌ ?


ഉ : കാലില്‍ പിന്ന് കേറും.


ചൊ :രമണനും ചന്ദ്രികയും ചിത്രരചന സ്വായത്തമാക്കാന്‍ പോയി. രമണന്‍ ആള്‍ സ്മാര്‍ട്ട്‌ ആയിരുന്നു. എല്ലാം പെട്ടെന്ന് സ്വായത്തമാക്കി. ഒരു ദിവസം ആശാന്‍ രണ്ടുപേരോടും ഒരു കുരങ്ങിന്റെ പടം വരക്കാന്‍ പറഞ്ഞു. രമണന്‍ ആദ്യം വരച്ചു കഴിഞ്ഞു. ചന്ദ്രിക എത്ര വരച്ചിട്ടും ശരിയാകുന്നുണ്ടായിരുന്നില്ല. കുരങ്ങിനെ കണ്ടാല്‍ പട്ടിയെപ്പോലിരിക്കും. അവസാനം ചന്ദ്രിക രമണനോട്‌ ചോദിച്ചു....എന്നെ ഒന്നു സഹായിക്കൂ രമണാ...അപ്പോള്‍ രമണന്‍ ഒരു പാട്ടു പാടി, ഏതു പാട്ട്‌ ?


ഉ : സ്വയം വര ചന്ദ്രികേ......

3 Comments:

At 3:44 AM, Blogger പൊന്നമ്പലം said...

അണ്ണാ...

ഭയങ്കരം... ഒരുപാട് ചിന്തിച്ച് കാണുമല്ലൊ... ഒരു ബോഞ്ചി കുടിച്ചിട്ട് വാ...

എന്റെ കാതീന്ന് രക്തം വരണ് ക്യേട്ടാ...! :(

 
At 9:10 AM, Blogger ചക്കര said...

:)

 
At 12:34 PM, Blogger ലോനപ്പന്‍ (Devadas) said...

This is Devadas Alias Lonappan
http://lonappan.blogspot.com/
manasiilayallo? alle

 

Post a Comment

<< Home