Friday, October 13, 2006

നവരസങ്ങള്‍

12 Comments:

At 6:53 AM, Blogger ശ്രീജിത്ത്‌ കെ said...

ഹ ഹ. ഇതിഷ്ടായി. ചിത്രങ്ങള്‍ സ്വന്തം തന്നെയോ

 
At 8:56 AM, Blogger കൃഷ്‌ | krish said...

ഈ കുട്ടിക്കുതിരയുടെ നവരസഭാവങള്‍ നന്നായിട്ടുണ്ട്. ഹോ ...ഒരു പാട്ടിനിടക്കും എന്തൊരു ഭാവാഭിനയം. നല്ല ചിത്രങള്‍ .

 
At 8:56 AM, Blogger ചക്കര said...

:)

 
At 3:19 PM, Blogger ഉമേഷ്::Umesh said...

നല്ല പടങ്ങള്‍. പക്ഷേ, സത്യം പറയട്ടേ, രസവുമായി ഒത്തുപോകുന്നതായി തോന്നുന്നില്ല. രൌദ്രവും ബീഭത്സവുമാണു് തമ്മില്‍ ഭേദം. വീരവും ഒപ്പിക്കാം. ബാക്കിയുള്ളവ മോശം. ആ ഭയാനകം കണ്ടിട്ടു ശൃംഗാരമാണെന്നാണു ഞാന്‍ വിചാരിച്ചതു് :)

വിമര്‍ശിക്കുന്നതില്‍ ക്ഷമിക്കണം. ആ കുട്ടി നന്നായി അഭിനയിച്ചിട്ടുണ്ടാവാം. ഫോട്ടോ എടുത്തതു ശരിയായ സമയത്തായിട്ടുണ്ടാവില്ല.

കലാകാരിക്കു് എല്ലാ ആശംസകളും!

 
At 3:27 PM, Blogger ബിന്ദു said...

അയ്യോ.. ഉമേഷ്ജീ ഈ കുട്ടിയെ അറിയില്ല അല്ലേ? ഇതു അഭിനയിക്കുന്ന കുട്ടിയല്ല, പാട്ടു പാടുന്ന കുട്ടിയാണ്. പാടുന്നതിനിടയില്‍ തനിയെ വരുന്ന ഭാവങ്ങളെ ഇങ്ങനെ എഴുതി വച്ചതാവും.:)

 
At 3:34 PM, Blogger ഉമേഷ്::Umesh said...

ശരിയാണു്. പാട്ടിലും മോണോ ആക്ടിലും മറ്റും രസം വരുത്തുന്നതു പ്രധാനമായും ശബ്ദത്തിലൂടെയാണു്. അവയെ ഫോട്ടോ നോക്കി വിമര്‍ശിക്കാന്‍ സാദ്ധ്യമല്ല.

നേരേ മറിച്ചു്, ശബ്ദം പ്രകടിപ്പിക്കാന്‍ കഴിയാത്ത കഥകളി തുടങ്ങിയ കലാരൂപങ്ങളില്‍ ഭാവം കൊണ്ടു തന്നെ രസം ദ്യോതിപ്പിക്കേണ്ടി വരും-ദാ ഇങ്ങനെ.

അല്ലാ, ഏതാ ഈ കുട്ടി?

 
At 3:38 PM, Blogger Ambi said...

ഉമേശേട്ടാ എന്നെ വീണ്ടും ചിരിപ്പിയ്ക്കുന്നു

ഈ ശ്രീനിവാസനേട്ടന്‍ സിനിമേല് സീരിയസ്സായി പറയുന്ന പോലെ തമാശ പറയുന്നതാണോ...

അതോ ശരിയ്ക്കും പറഞ്ഞതാണോ....

 
At 3:49 PM, Blogger Ambi said...

അമ്മച്ചീ ഉമേശേട്ടന്‍ സീരിയസ്സായാ പറയുന്നേ..
കൃഷ്ണന്‍ നായരാശാന്റെ നവരസങ്ങളാ ലിങ്ക്...
ഞാനിന്നു ചിരിച്ചു മരിയ്ക്കും...

ഏട്ടാ ഇതു റിമി ടൊമിയല്ലേ....
മലയാളത്തിലെ നല്ലൊരു ബെസ്റ്റ് പാട്ടുകാരി...
അവതാരക...ടി വി..

പാട്ടു കേട്ടാല്‍..അല്ല കണ്ടാല്‍ നല്ല രസമാ...
കൊച്ച് പിള്ളെരെപ്പോലെ ഇങ്ങനെ അഭിനയിച്ചാ പാടുന്നത്..ഗ്ഗാനമേളാ ട്രൂപ്പൊക്കെയുണ്ട്...

നവരസങ്ങ്ലുടെ പേരൊക്കെ കളിയായി കോടുത്തതായിരിയ്ക്കും...

അല്ല ഞാന്‍ പറയേണ്ടായിരുന്നോ?...ഉമേശേട്ടനെ കുറച്ചൂടെ വട്ടു തട്ടാമായിരുന്നു...
അത്രേം നേരമെങ്കിലും സമസ്യയും , കണാക്കും ജ്യോതിശാസ്ത്രവും സംസ്കൃതവും......ഒക്കെക്കളഞ്ഞ് നല്ല മനുഷ്യനായേനേ...

 
At 3:54 PM, Blogger Inji Pennu said...

ഹിഹി ഉമേഷേട്ടന് റിമി ടോമിയെ അറിയില്ലേ? ഹിഹിഹി..എനിക്ക് വയ്യ! ഇതാണ് മൊത്തം നേരം ബ്ലോഗും ഗുരുകുലവും ഒക്കെ കെട്ടിപിടിച്ചിരുന്നാല്‍. :-)

 
At 3:57 PM, Blogger ഉമേഷ്::Umesh said...

എന്റമ്മച്ചിയേ...

ശ്രീജിത്തേ, എനിക്കും കൂടി ഒരു ഇന്‍‌വിറ്റേഷന്‍ അയച്ചേക്കണേ, മണ്ടത്തരങ്ങള്‍ ബ്ലോഗിലേക്കു്... :)

ഈ റിമി റിമീന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായി. ആദ്യം ദേവന്‍ പറഞ്ഞു, പിന്നെ സന്തോഷു പറഞ്ഞു, പിന്നെ അതുല്യ പറഞ്ഞു...

ഗൂഗ്ഗിളില്‍ തെരഞ്ഞപ്പോള്‍ ഹിന്ദുവിലെ ഒരു പടം കിട്ടി. അതു റിമിയാണെന്നു തോന്നിയില്ല.

അപ്പോള്‍ ഇതാണല്ലേ റിമി? ഞാന്‍ വിചാരിച്ചു കുട്ടേട്ടന്റെ മോളോ മറ്റോ സ്കൂള്‍ യുവജനോത്സവത്തിലോ മറ്റോ...

കേരളം വിട്ടിട്ടു പതിനാറു കൊല്ലമായി അമ്പീ. ഇപ്പോഴത്തെ പിള്ളേരെ ഒന്നും അറിയില്ല. ഗവാസ്കര്‍ കളിക്കുന്ന ക്രിക്കറ്റും മാധുരീ ദീക്ഷിത്തിന്റെ സിനിമയുമൊക്കെയാണു് ഇപ്പോഴും ഇന്ത്യയിലെന്നു വിചാരിച്ചിരിക്കുന്ന ഒരു പാവം മുതുപ്രവാസി...

ശരിയാ, അല്പം കൂടി വട്ടു തട്ടാമായിരുന്നു. ഏതായാലും കുട്ടേട്ടനു രാവിലെ ചിരിക്കാന്‍ വകയായി:)

 
At 11:27 PM, Blogger -സു‍-|Sunil said...

ഹ ഹ ഹാ‍ാ‍ാ. ഇതുനല്ല തമാശയായി!-സു-

 
At 2:55 AM, Blogger ഗുപ്തന്‍ said...

ഹഹഹഹഹാ‍ാ.. പണ്ടത്തെ പോസ്റ്റാണേലും ചിരി രേഖപ്പെടുത്താതെ പോകാന്‍ വയ്യ.. ഫോട്ടോക്കും കമന്റിനും

 

Post a Comment

<< Home