Monday, October 16, 2006

ലാലേട്ടന്‍ ബാംഗളൂരില്‍


കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ മലര്‍ന്ന് കിടക്കുംമ്പോള്‍ ഒരു ആഗ്രഹം: കോഡിംഗ്‌ പഠിക്കണമെന്ന്. ഉടനെ വെച്ചു പിടിച്ചു ബാംഗളൂരിലേക്ക്‌.

ബാംഗളൂര്‍, സോഫ്‌റ്റ്‌വെയറിന്റെ നാട്‌, കോഡിംഗ്‌ പഠിക്കണമെന്ന ആഗ്രഹവുമായി എത്തിപ്പെട്ടത്‌ ഒരു പഴയ സിംഹത്തിന്റെ ക്യുബിക്കിളില്‍. പുള്ളി നല്ല ഫിറ്റ്‌ ആയിരുന്നു, ബോണ്ട്‌ തരാന്‍ പറഞ്ഞു. ഊരുതെണ്ടിയുടെ ഒാട്ടക്കീശയില്‍ എവിടന്നാ ബോണ്ട്‌? കോഡിംഗിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുതന്ന ആപ്‌ടെക്ക്‌ കാവില്‍ അമ്മൂമ്മയെ മനസ്സില്‍ ധ്യാനിച്ച്‌ CICS-DB2 വില്‍ ഒരു അലക്ക്‌ അലക്കി. മുഴുമിപ്പിക്കാന്‍ വിട്ടില്ല, മെയിന്‍ ഫ്രെയിം ഡൗണ്‍!!!

പിന്നെ സിരകളില്‍ ഭാംഗും രക്തത്തില്‍ JCL -ഉമായി എത്ത്രയോ ദിനങ്ങള്‍...ഒടുവില്‍ ഒരു ദിവസം ഗുരുവിന്റെ കംബ്യൂട്ടറില്‍ ഒരു പിടി വൈറസ്‌ വാരിയിട്ടു തുടങ്ങിയ ഈ യാത്ര

സഫരൊം കി സിന്ദഗി കഭി നഹിം ഖതം ഹോ ജാത്തെ ഹോ.......

4 Comments:

At 12:30 AM, Blogger ഇത്തിരിവെട്ടം|Ithiri said...

ഹ ഹ ഹ ... ഇത് കൊള്ളാല്ലോ കുട്ടേട്ടാ‍...

 
At 8:41 AM, Blogger Navan said...

ഈ ഡയലോഗിന്റെ പല പാരഡികളും കേട്ടിട്ടുണ്ട്.
പക്ഷേ ഇതിനു പുതുമയുണ്ട്. കൊള്ളാം :)

 
At 9:33 AM, Blogger ചക്കര said...

:)

 
At 4:11 AM, Blogger സുഗതരാജ് പലേരി said...

കൊള്ളാം കുട്ടേട്ടാ‍. നന്നായിട്ടുണ്ട്.

 

Post a Comment

<< Home