Tuesday, October 17, 2006

ബൂലോഗ കുടിയന്മാരേ നിങ്ങള്‍ക്കായി..

ക്ലാസ്‌ മേറ്റിലെ 'എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ' എന്ന ഗാനത്തിന്റെ ഈണം

എന്റെ റൂമിലെ സോഡയാണു നീ നല്ല പാട്ടുകാരാ,
പെഗ്ഗൊഴിച്ചു ഞാന്‍ കാത്തു വച്ചൊരെന്‍ ചില്ലു ഗ്ലാസിലൂറും ലിക്വറൊന്നു വേണ്ടേ...
ലിക്വറൊന്നു വേണ്ടേ.. നല്ല വീശുകാരാ..റമ്മിന്റെ കൂട്ടുകാരാ
നിന്റെ ഗ്ലാസിലെ 100 മില്ലിയില്‍ ...
നിന്റെ ഗ്ലാസിലെ 100 മില്ലിയില്‍ ഐസു കട്ടയാവാം
നിന്റെ കൈയിലെ പെഗ്ഗു തീരുമ്പോള്‍ വീണ്ടും ഫിക്സു ചെയ്യാം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകണം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകണം
നിന്റെ കീശേലെ കാശുകൊണ്ടു ഞാന്‍ നിന്നെ കുടിയനാക്കും....(എന്റെ റൂമിലെ)

തൊട്ടുകൂട്ടുവാനുള്ള പിക്കിളും...
തൊട്ടുകൂട്ടുവാനുള്ള പിക്കിളും ചിപ്സും എന്ന പോലേ
തൊട്ടടുത്തു ഞാന്‍ നിന്നുവെങ്കിലും വീശുകില്ല മോനേ
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്‍
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്‍
എത്ര വേണേലും വാങ്ങി തന്നിടാം എല്ലാം നിനക്കു വേണ്ടി....(എന്റെ റൂമിലെ)

14 Comments:

At 5:32 AM, Blogger കുട്ടേട്ടന്‍ : kuttettan said...

ബൂലോഗ കുടിയന്മാര്‍ക്ക്‌ വേണ്ടി ഇത്‌ സമര്‍പ്പിക്കുന്നു.

 
At 5:34 AM, Blogger പടിപ്പുര said...

എന്ത്‌! മറ്റൊരു നാദിര്‍ഷായൊ!

 
At 5:42 AM, Blogger ദില്‍ബാസുരന്‍ said...

കൊള്ളാം. ഇത് സൂപ്പര്‍. നമ്മുടെ പാട്ടുകാരാരെങ്കിലും പാടിക്കെട്ടിരുന്നെങ്കില്‍... :-)

(ഓടോ: കുട്ടേട്ടാ... നല്ല ബാല്യകാലസ്മരണകള്‍ :-))

 
At 6:03 AM, Blogger അലിഫ് /alif said...

കുട്ടേട്ടാ, പോസ്റ്റ് കൊള്ളാട്ടോ. ഇത് സ്വന്തമായിട്ടെഴുതിയ പാരഡിയാണോ അതോ മെയിലയച്ചു കിട്ടിയതോ. “പലയിടത്തുനിന്നും കിട്ടുന്ന മെയിലുകള്‍ എല്ലാം എടുത്ത്‌ ഞാനായിട്ട്‌ പോസ്റ്റുന്നു എന്നു മാത്രം. ഒന്നും സ്വന്തമല്ല....“ എന്ന് കഴിഞ്ഞ പോസ്റ്റില്‍ താങ്കള്‍ കമന്റിട്ടിരിക്കുന്നത് കൊണ്ട് ചോദിച്ചതാണേ. അങ്ങിനെ മെയിലിലയച്ചു കിട്ടുന്നതിന് ഒരു ‘മെയില്‍ കടപ്പാട് ’ വെയ്കുന്നത് നന്നായിരിക്കും.

 
At 7:53 AM, Blogger കൃഷ്‌ | krish said...

ഈ പാട്ട്‌ ബൂലോഗ കുടിയന്മാര്‍ക്കായി ഡെഡിക്കേറ്റ്‌ ചെയ്യാം അല്ലേ..

 
At 10:10 PM, Blogger ഡാര്‍വിന്‍ said...

Kollam...Adi poli..Lyrics Supper!

Sangeeta rachayithavayikoode..

 
At 1:08 AM, Blogger കിച്ചു said...

അയ്യോ ഇത് എനിക്ക് എസ് എം എസായിട്ട് കിട്ടിയിരുന്നു. പക്ഷെ ഇത്രേം ഇല്ലായിരുന്നു. നന്നായിട്ടുണ്ട് കേട്ടാ... ഇത്തരം ഭാവനാ വിലാസന്‍മാരെ പ്രോല്‍സാഹിപ്പിക്കണം..

 
At 1:26 AM, Blogger മഴത്തുള്ളി said...

കുട്ടേട്ടാ..

ഈ പാരഡി അടിപൊളി. ദില്‍ബാസുരന്‍ പറഞ്ഞപ്പോള്‍ ഒരു ഐഡിയ മനസ്സില്‍. ഈ പാട്ട് എപ്പോഴും പാടിക്കൊണ്ടു നടക്കുന്ന എന്റെ ഒരു സുഹൃത്തിന്റെ ഭാര്യക്ക് ഒരു പ്രിന്റ് കൊടുക്കാം. ഇതും പാടിക്കേള്‍ക്കാമല്ലോ ;)

 
At 1:31 AM, Blogger Sul | സുല്‍ said...

ithennenikku manglishil kittiya onnanallo. ithu famouse anu alle.

Ente Rummile Sodayanu Nee Nalla Veesukara,
Peggozhichu Njaan Kaathu Vechoruren
Chillu Glassiloorum Lickeronnu vende......
Liquoronnu vende..nalla veeshukaara..rumminte koottukaara
Ninte glassile 100 milliyillll ......
ninte glasille 100 milliyil icekattayaavam
ninte kaiyille peggu theerumbo veendum fixu cheyyaam
Randu fullukal theerneda, ini barrilonnoode pokanam
Randu fullukal theerneda, ini barrilonnoode pokanam
Ninte keeshele kaashukondu njan ninne kudiyanakkam......( Ente Rummile)

Thottu koottuvanulla picklummmm......
Thottu koottuvaanulla pickulum chipsum ennapole
Thottaduthu njan ninnuvenkilum veeshukilla mone
Adichu wheelayi kidakkuvaan, nalla vaalonnu vakkuvaan
adichu wheelayi kidakkuvaan, nalla vaalonnu vakkuvaan
Ethra mathram kuppi venelum veendum nalkidam njan ......( Ente Rummile)

 
At 1:48 AM, Blogger അലിഫ് /alif said...

അപ്പോ ‘എന്റെ റമ്മിലെ സോഡയാണ് ’ (സുല്‍ നോട് കട്.)ആണ് കുട്ടേട്ടന്‍ ആദ്യ വരിയില്‍ തന്നെ മായം ചേര്‍ത്ത് ‘എന്റെ റൂമിലെ സോഡ’ ആക്കിയതല്ലേ. വ്യാജ മദ്യമടിച്ച് കിറുങ്ങിയതു പോലായി!

 
At 12:05 AM, Blogger രാജു ഇരിങ്ങല്‍ said...

ഇന്നലെ സൂര്യ ടി. വിയുടെ പ്രോഗ്രാമില്‍ “കളിക്കളം” എന്ന പ്രോഗ്രാമില്‍ നാടന്‍ പാട്ടായി നാട്ടുകാര്‍ ഈ പാട്ട് പാടി. താങ്കളില്‍ നിന്ന് അവര്‍ ഇത് പാടിയതാണൊ അതൊ അവരില്‍ നിന്ന് താങ്കള്‍ക്ക് കിട്ടിയതാണൊ എന്ന് അറിയുവാന്‍ താല്പര്യം.
സ്നേഹത്തോടെ
രാജു

 
At 12:22 AM, Blogger അളിയന്‍സ് said...

സംഗതി കൊള്ളാം..... ഇതു കുറച്ചു നാള്‍ മുന്‍പേ sms ആയി കിട്ടിയിരുന്നു.

ഓ.ടോ : മണ്ടല കാലമായതിനാല്‍ വെള്ളമടി തല്‍കാലം നിര്‍ത്തിവച്ചിരിക്കുകയാ... ചുമ്മാ ഈ മാതിരി സാധനങ്ങളൊക്കെ അയച്ചു തന്ന് പ്രലൊഭിപ്പിക്കല്ലേ കുട്ടേട്ടാ
സ്വാമി ശരണം.

 
At 12:24 AM, Blogger Siju | സിജു said...

ഇരിങ്ങലേട്ടാ..
ഇതു ഫോര്‍വേഡുകളുടെ ലോകത്തില്‍ ക്ലാസ്‌മേറ്റ്‌സിനേക്കാളും ഹിറ്റായി ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഒന്നാണ്

 
At 12:34 AM, Blogger രാജു ഇരിങ്ങല്‍ said...

അങ്ങിനെ ആണേല്‍ ഇതിന്‍റെ ഒറിജിന്‍ കുട്ടേട്ടനാണൊ അതോ മറ്റു വല്ലവരുമൊ എന്നാണ് ചോദ്യം
കുട്ടേട്ടനാണെങ്കില്‍ നമുക്കെല്ലാം അഭിമാനിക്കാമല്ലൊ. ഒരു പോ‍പ്പുലര്‍ പാരഡി എഴുതിയതിന്‍. അല്ലെങ്കില്‍ എഴുതിയ ആള്‍ ആര് എന്ന ചോദ്യം ബാക്കി.
(ക്ഷമിക്കണം ചെണ്ടക്കാരന്‍റെ കമന്‍ റ് ഞാന്‍ ഇപ്പൊഴാണ് ശ്രദ്ധിച്ചത്: ഇപ്പോള്‍ സംശയം തീര്‍ന്നു)
സ്നേഹത്തോടെ
രാജു

 

Post a Comment

<< Home