Wednesday, November 08, 2006

കിംഗ്‌ കോബ്രാ അധവാ രാജവെമ്പാല

കൃഷ്ണ ഘുലേ, 16 കിലോ തൂക്കവും 12 അടി 3" നീളവുമുള്ള രാജവെമ്പാലയുമായി - ഗോവയില്‍ നിന്നും.

കടപ്പാട്‌ : ഇ-മെയില്‍


കേരളത്തിലുള്ള വിവിധയിനം പാമ്പുകളേയും, പാമ്പുകളെ തിരിച്ചറിയുന്ന വിധവും, പാമ്പ്‌ കടിച്ചാല്‍ എന്തു ചെയ്യണമെന്നുമുള്ള വിവരങ്ങള്‍ ഇവിടെ.

പാമ്പുകടി ചികല്‍സയില്‍ ഗവേഷണം നടത്തുന്ന അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയും ലോക ആരോഗ്യസംഖടനയുടെ പാമ്പുകടി ചികല്‍സാ ഗവേഷണ വിഭാഗത്തിലെ അംഗവുമായ ഇയാന്‍ ഡി സിംസന്റേയും ശ്രമഫലമാണ്‌ ഈ സംരംഭം.

35 Comments:

At 1:21 AM, Blogger കുട്ടേട്ടന്‍ : kuttettan said...

ആരും പേടിച്ചില്ലല്ലോ!!

ഇതു വായിക്കുമ്പോള്‍ ചിലരെങ്കിലും വിചാരിക്കും, "എന്നേക്കാള്‍ വലിയ പാമ്പോ ?"

 
At 1:30 AM, Blogger ശ്രീജിത്ത്‌ കെ said...

ഇത് ഒറിജിനല്‍ രാജവെമ്പാല ആണോ? എനിക്കത്ര വിശ്വാസം പോര. രാജവെമ്പാലയെ ഇങ്ങനെ പിടിക്കാന്‍ പറ്റും എന്നത് പുതിയ അറിവാ‍ണ്. രാജവെമ്പാ‍ല ഉറങ്ങുകയായിരുന്നോ ആ സമയത്ത്?

 
At 1:34 AM, Blogger കുട്ടന്മേനൊന്‍::KM said...

ശ്രീജിത്തിന്റെ സംശയം ശരിയാണ്. രാജവെമ്പാലയെ ഇങ്ങനെ കൈകൊണ്ടമ്മാനമാടുന്നത് അത്ര ദഹിക്കുന്നില്ല.രാജവെമ്പാലയെ ഞാന്‍ കണ്ടിട്ടുള്ളത് മലമ്പുഴ പാര്‍ക്കില്‍ മാത്രമാണ്. മറ്റുപാര്‍ക്കുകളിലൊന്നും ഇവനെ കണ്ടിട്ടില്ല. ഒരു പക്ഷേ അവനെ പിടിക്കാനുള്ള ബുദ്ധിമുട്ടുതന്നെയായിരിക്കും കാരണം.

 
At 1:39 AM, Blogger ഇത്തിരിവെട്ടം|Ithiri said...

This comment has been removed by a blog administrator.

 
At 1:42 AM, Blogger ഇത്തിരിവെട്ടം|Ithiri said...

ശ്രീജിത്തേ അത് അധികാരം തെറിച്ച ഏതെങ്കിലും എക്സ്(രാജ)വെമ്പാല ആയിരിക്കും.

 
At 1:46 AM, Blogger വേണു venu said...

ആരും പേടിച്ചു കാണില്ലെന്നു തോന്നുന്നു. ഇതു രാജവെമ്പാലയല്ലാ, ഇവനെ ഇങ്ങനെ പിടിക്കാന്‍ ഒക്കുമോ.?

 
At 1:59 AM, Blogger Siju | സിജു said...

വലിപ്പം കണ്ടിട്ടിതു രാജവെമ്പാല തന്നെ..
പക്ഷെ എങ്ങനെ പിടിച്ചു എന്നെല്ലാം ബ്ലോഗിട്ടയാള്‍ വിശദീകരിക്കേണ്ടി വരും

 
At 2:30 AM, Blogger കുട്ടേട്ടന്‍ : kuttettan said...

ശ്രീജിത്ത്‌, കുട്ടമ്മേനോന്‍, സിജു :- ഇത്‌ രാജവെമ്പാല തന്നെ തന്നെ.

തട്ടേക്കാട്‌ പക്ഷി സങ്കേതത്തിലെ വാച്ചര്‍ രാജവെമ്പാലയെ പിടിച്ച വാര്‍ത്ത നിങ്ങള്‍ കേട്ടിട്ടുണ്ടോ ? (കുറച്ചു പഴയ വാര്‍ത്തയാണ്‌)

തട്ടേക്കാട്‌ പക്ഷി സങ്കേതത്തില്‍ പോയി ഞാന്‍ അതിനെ കണ്ടിട്ടുമുണ്ട്‌. എനിക്ക്‌ തോന്നുന്നു അതും ഇതിന്റെയത്രക്കുതന്നെ വരുമെന്ന്. ഇപ്പോള്‍ ആ രാജവെമ്പാലയെ തിരുവനന്തപുരം മൃഗശാലയിലേക്ക്‌ മാറ്റിയെന്ന് തോന്നുന്നു.

ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടുള്ള ഇയാനുമായി ആ വെബ്‌ സൈറ്റിന്റെ നിര്‍മ്മാണത്തിന്‌ വേണ്ടി എനിക്ക്‌ അടുത്തിടപഴകേണ്ടിവന്നിട്ടുണ്ട്‌. കേരളത്തില്‍ ഇന്ന് കാണപ്പെടുന്ന ഒരുവിധം എല്ലാ വിഷപ്പാമ്പുകളേയും പറ്റി പഠിച്ചിട്ടുള്ളയാളാണ്‌ ഇയാന്‍.

ഇനിയും പറയണമെന്നുണ്ട്‌, പക്ഷേ നിങ്ങള്‍ എന്നെ പാമ്പ്‌ എന്ന് വിളിക്കും എന്ന് പേടിച്ച്‌ ഞാന്‍ ഇത്‌ ഇവിടെ നിര്‍ത്തുന്നു.

 
At 2:44 AM, Blogger ശ്രീജിത്ത്‌ കെ said...

കുട്ടമേനോനേ, താങ്കള്‍ക്ക് ചിത്രത്തില്‍ കാണുന്ന ആളിനെ പരിചയം ഉണ്ടോ? ചിത്രം മെയില്‍ വഴി കിട്ടിയതാണെന്ന് കണ്ടത് കൊണ്ട് പറയുകയാണ്, ഇത് രാജവെമ്പാല അല്ല. രൂപവും വലിപ്പവും രാജവെമ്പാലയുടേത് തന്നെ. പക്ഷെ രാജവെമ്പാലയെ ഇങ്ങനെ കയ്യില്‍ പിടിക്കാന്‍ കഴിയില്ല. അത്രയ്ക്ക് അക്രമണകാരിയാണ് ഈ പാമ്പ്. രാജവെമ്പാല എന്ന ലേഖനം വിക്കിയില്‍ എഴുതിയ പെരിങ്ങോടന് എന്തെങ്കിലും ഈ വിഷയത്തില്‍ പറയാനുണ്ടോ എന്നറിയാന്‍ ആഗ്രഹമുണ്ട്.

 
At 2:51 AM, Blogger കുട്ടന്മേനൊന്‍::KM said...

കുട്ടേട്ടാ‍.. ആ പടത്തില്‍ പിടിച്ച് ഞെക്കുമ്പോള്‍ വേറേ എവിടേക്കൊക്കെയോ പോകുന്നു.

 
At 2:52 AM, Blogger അതുല്യ said...

മാന്യ മഹാ ജനങ്ങളേ... ഈ പാമ്പിന്റെ പോട്ടത്തിലു ഞെക്കുമ്പോ പുലിയാ ചാടണേ.. എയ്‌ ഇനി ഞാന്‍ പാമ്പ്‌ പരുവത്തിലായത്‌ കൊണ്ടാണോ? അല്ലാ കുറുക്കന്‍ എന്നുള്ള പ്രിഫിക്സ്‌ ഈ പാമ്പെങ്ങാനും വായിച്ചോ?


ഒന്ന് ആരേലും വിശദീകരിയ്കൂ, അല്ലാ, ഞാനീ മീറ്റ്‌ ക്യാനസലു ചെയ്ത്‌ അങ്കമാലി ലിറ്റര്‍ ഫ്ലവര്‍ കണ്ണാശുപത്രീലു അഡ്മിറ്റാവണോ?

 
At 3:01 AM, Blogger ഇടിവാള്‍ said...

ഞാനും ശ്രീജിത്തിനോട്‌ യോജിക്കുന്നു. ഈയിടക്ക്‌ നാട്ടില്‍ പോയപ്പോള്‍, കണ്ണൂര്‍ പറശ്ശിനിക്കടവ്‌ സ്നേക്ക്‌ പാര്‍ക്കില്‍ പോയി. അവിടെ ഒരു കൊച്ചു വീട്ടില്‍ ഇ.സി. റൂമില്‍ രണ്ടു ഗെഡികള്‍ സുഖമായിട്ടുറങ്ങുന്നു.. ഹോ, ലവനെ കണ്ടതും കിടുങ്ങിപ്പോയി.

അവിടെ എഴുതി വച്ചതനുസരിച്ച്‌, ലവനൊന്നു പൂശിയാല്‍ 10 സെക്കന്‍ഡില്‍ ആളു വടിയാകും.

ആളു വീ ഐ.പി ആയതിനാല്‍, സാദാ ഊഷ്മാവിലൊന്നും ജീവിക്കാന്‍ ബുദ്ധിമുട്ടാ, തണുപ്പുള്ള കാലാവസ്ഥ തന്നെ വേണം.

ഇവനെ പിടിക്കാനൊന്നും അത്ര എടുപ്പമല്ല. 6 അടിയോളം ഉയര്‍ന്ന് വിഷം ചീറ്റാന്‍ ഇവനു കെല്‍പ്പുള്ളതിനാല്‍, ഇവനു നേര്‍ക്കു നേരെ നില്‍ക്കാന്‍ ഒരു മനുഷ്യനും സാധ്യമല്ല എന്നെവിടെയോ വായിച്ച ഓര്‍മ്മ.

പിന്നെ ഫോട്ടോയില്‍ കാണിച്ച അത്രക്കു തടി ഇദ്ദ്യേത്തിനുണ്ടോ എന്നും സംശയമാണ്‌. സാധാരണം രാജവെമ്പാലകള്‍ കുറച്ചുകൂടി സ്ലിം ബ്യൂട്ടികളാണ്‌, ഇത്രക്കു ഫെയറും അല്ല..

മേലെക്കാണുന്ന വെമ്പാല, ഇനി ഗോവയിലെ ബിയറും ഫെനിയുമൊക്കെ പൂശി തടിവച്ചതായിരിക്കണം ;) ബോഡി ഷേപ്‌ കണ്ടിട്ട്‌ മലമ്പാമ്പ്‌ പോലുണ്ട്‌.. പക്ഷേ, പത്തി മലമ്പാമ്പിന്റെ അല്ലെ...

ഇതു ഈമെയില്‍ വഴി അയച്ചു കിട്ടിയ ചിത്രമാണെങ്കില്‍, ആരേലും ഫോട്ടോഷോപ്പ്‌ മോര്‍ഫിങ്ങ്‌ നടത്തിയതാവാനേ തരമുള്ളൂ !!

 
At 3:05 AM, Blogger Peelikkutty!!!!! said...

ശരിയാ..പാമ്പിനെ ഞെക്കുമ്പം പുലിയാ വരുന്നെ !

 
At 3:07 AM, Blogger ശ്രീജിത്ത്‌ കെ said...

ഇത്ര വെളുത്ത രാജവെമ്പാലയോ എന്ന് ചോദിക്കണ്ടെന്ന് വച്ചതായിരുന്നു. ഇടിവാള്‍ കൂട്ടിനു കിട്ടിയപ്പോള്‍ സമാധാനമായി. തടിയുടെ കാര്യത്തില്‍ ഉറപ്പില്ല. കല്യാണം കഴിഞ്ഞപ്പോള്‍ തടിച്ചതാകും ചിലപ്പോള്‍.

പക്ഷെ ഇത് മോര്‍ഫിങ്ങ് ചെയ്തതാകുമോ? പാമ്പിന്റെ ഒരു ഡമ്മി വച്ച് ചിത്രം എടുത്തതായിട്ടാണ് എന്റെ കവടി നിരത്തിയപ്പോള്‍ തെളിയുന്നത്

 
At 3:09 AM, Blogger സു | Su said...

ബ്ലോഗില്‍ എല്ലാം പുലികള്‍ അല്ലേ? അതുകൊണ്ട് പാമ്പും, പുലി ആയി മാറുന്നതാവും. നിലനിന്നു പോകണ്ടേ ;)

 
At 3:14 AM, Blogger അതുല്യ said...

എനിക്കും അയാളുടെ കൈ കണ്ടിട്ട്‌ ഇത്രയും വണ്ണമുള്ള കഴുത്തും തലയും ഒക്കെ താങ്ങുന്ന ഒരു സ്റ്റ്രേയിന്‍ തോന്നുന്നില്ലാട്ടോ ഇഡിയേ. ഭൂമീന്ന് ഇത്രയും ഉയരം വിട്ട്‌ നില്‍ക്കുന്ന പാമ്പിനു തന്നെ താന്‍ താങ്ങി തലയേടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോ ഈ സുഹൃത്ത്‌, തീര്‍ച്ചയായും കൂടുതല്‍ ശക്തി കൈയ്കും രിഫ്ലക്ഷന്‍ ആക്ഷനായി മുഖത്തിനും വന്നിരിയ്കണ്ടേ?

 
At 3:22 AM, Blogger Siju | സിജു said...

വാര്‍ത്ത വന്നപ്പോള്‍ ഈ ഫോട്ടോയും കൂടെയുണ്ടായിരുന്നോ; മാത്രുഭൂമിയില്‍ കണ്ടതുപോലൊരോര്‍മ്മ

 
At 3:26 AM, Blogger കുറുമാന്‍ said...

പാമ്പു കുട്ടേട്ടാ, അല്ല കുട്ടേട്ടാ ഈ പാമ്പ് മലമ്പാമ്പിനേക്കാള്‍ വലുതാണല്ലോ?

ഇത് ഒറിനിലാണെങ്കില്‍ രാജ വെമ്പാലയല്ല, ചക്രവര്‍ത്തി വെമ്പാലയായിരിക്കണം

 
At 3:27 AM, Blogger ഇടിവാള്‍ said...

ശരിയാ.. 500 ഗ്രാം ( പോട്ടേ, മാക്സിമം 1 കിലോ) തൂക്കമുള്ള ഒരു ഫ്ലവര്‍ ബൊക്കെ പിടിച്ചിരിക്കുന്ന പോസിലും, ലാഘവത്തിലുമാണാ ഗെഡി പാമ്പിനെ പിടിച്ചിരിക്കുന്നത്‌...

16 കിലോ തൂക്കമുള്ള ഒരു പാമ്പിനെ ഇങ്ങനെയെടുത്ത അമ്മാനമാടാന്‍ കെല്‍പുള്ളവനാണീ ഗെഡിയെന്ന് കണ്ടിട്ടും തോന്നുന്നില്ല..

ഇതു ഫേക്കു തന്നെ ആവാനേ തരമുള്ളൂ..

 
At 3:28 AM, Blogger .::Anil അനില്‍::. said...

ഇവിടെ ഏതാണ്ടൊക്കെ എഴുതീറ്റൊണ്ട്. ഇംഗ്ലീഷായതുകൊണ്ട് വലുതായി പിടികിട്ടിയില്ല.

 
At 3:29 AM, Blogger അഗ്രജന്‍ said...

ഇതാ ‘ചങ്ങായി’ ചെടിക്ക് നനച്ചോണ്ടിരിക്കണ ഫോട്ടം അല്ലേ... ഹോസിത്തിരി മോഡേനായീന്ന് മാത്രം.

 
At 3:30 AM, Blogger അതുല്യ said...

ഇഡിയെ.. അല്‍പം ക്‍ര്‍ ക്‍ര്‍ ആവായിരുന്നില്ലേ .. പ്ലീസ്‌.. അതുല്യേച്ചി പറഞ്ഞ പോലെ.... ന്ന് പറഞ്ഞിരുന്ന ഞാനീ പാമ്പ്‌ ഞെളിയുന്ന പോലെ ഒന്ന് ഞെളിയൂലേ...

 
At 3:32 AM, Blogger അഗ്രജന്‍ said...

അനില്‍ ആ ലിങ്കില്‍ തൂങ്ങിയാടി ഞാനും അവിടെപോയി ചിത്രങ്ങളൊക്കെ കണ്ട് തിരിച്ചു പോന്നു... :)

 
At 3:35 AM, Blogger Siju | സിജു said...

ഈ ഫോട്ടോ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്
ഒന്നുകില്‍ പത്രത്തില്‍ അല്ലെങ്കില്‍ ആരൊ മെയില്‍ അയച്ചിട്ട്
കുട്ടേട്ടാ.. ഇതിനൊരു തീരുമാനമുണ്ടാക്ക്

 
At 3:44 AM, Blogger ഇടിവാള്‍ said...

കൃര്‍ ക്ര്ര്‍ ? എന്താണെന്നു മനസ്സിലായില്ല. പഴയ വല്ല കോഡു ഭാഷയുമാണോ.. ഞാനിവിടെ വന്നിട്ട്‌ 3-4 മാസമേ ആവുന്നുള്ളൂ..

പിന്നെ, ച്യാച്ചി പേരൊക്കെ മാറ്റിയില്ലേ , ഞാനാദ്യം വായിച്ചത്‌ "കുറുക്കനു തുല്യം" എന്നാണു ക്യാട്ടാ.. പിന്നെയാ സംഗതികളുടെ വശപ്പെശകുകള്‍ മനസ്സിലായത്‌..

ഫാവിയില്‍ "എന്നെ ഇടിവാളെന്നെ കുറുക്കന്‍ന്നു വിളിച്ചു" എന്ന പരാതിയുണ്ടാവില്ലല്ലോ.. അതാ പേരു പ്രദിപാദിക്കാതിരുന്നേ.

ഇപ്പോ ആന്റണിയുടെ നയമാ, എവിടേം തൊടാതെ പറയുക.

എന്തോന്നിത്‌ ച്യാച്ചീ, പേരുമാറ്റലൊക്കെ? . പേരുമാറ്റിയാണോ ഗട്ട്‌സു കാണിക്കുന്നേ? . മലര്‍ന്നു കിടന്നു തുപ്പാതെ ;)

 
At 3:47 AM, Blogger വിശാല മനസ്കന്‍ said...

വാര്‍ക്കപ്പണിക്കാര്‍ ചട്ടി പിടിക്കാന്‍ നില്‍ക്കണ പോലെ നില്കണ ഈ ചേട്ടന്റെ കയ്യില്‍ പാമ്പിന്റെ പടം
വച്ചുകൊടുത്ത കാപാലികനാര്‍??

ഇത്രക്കും കനമുള്ള; രാജവെമ്പാലക്ക് മലമ്പാമ്പിലുണ്ടായ ഈ പാമ്പിനെ ഈ ചേട്ടന്‍ ഇങ്ങിനെ പിടിച്ചിരുന്നെങ്കില്‍ ബാലന്‍സ് പോയി തലയടിച്ച് നിലത്ത് വീണ് പാമ്പിന് ദേഷ്യം വരുകയും അവിടെ വച്ച് തന്നെ ‘കൊത്തി മലത്തിക്കളയുകയും ചെയ്തേനെ!’

 
At 3:48 AM, Blogger അതുല്യ said...

ഉപ്പായി മാപ്ലാമേനേ ഈ വഴിയെങ്ങും കണ്ടില്ലല്ലോ.

 
At 3:51 AM, Blogger Peelikkutty!!!!! said...

ഈ ന്യൂസ് പത്രത്തിലോ ടി.വി യിലോ ഞാന്‍ കണ്ടപോലെ ഒരോര്‍മ്മ..എന്തായാലും മെയില്‍ ഫോര്‍വാര്‍ഡിലല്ല!

 
At 4:01 AM, Blogger കുട്ടേട്ടന്‍ : kuttettan said...

പാമ്പില്‍ ക്ലിക്കുമ്പോള്‍ പുലിയിലേക്ക്‌ പോകുന്ന ആ ലിങ്ക്‌ ഞാന്‍ ശരിയാക്കിയിട്ടുണ്ട്‌

പിന്നെ രാജവെമ്പാലയുടെ കിട്ടാവുന്നത്ര പടങ്ങള്‍ ഞാന്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്‌. കിട്ടുന്നമുറക്ക്‌ പോസ്റ്റുന്നതായിരിക്കും.

 
At 5:16 AM, Blogger പെരിങ്ങോടന്‍ said...

ശ്രീജിത്തേ എന്റെ ലേഖനം ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിന്റെ തര്‍ജ്ജമയാണു്. ആധികാരികമായി പറയുവാനുള്ള അറിവു് എനിക്കു് ഈ വിഷയത്തിലില്ല. ചിത്രം കണ്ടാല്‍ ഫോട്ടോഷോപ്ഡ് ആണെന്നു സംശയിക്കുവാന്‍ ന്യായങ്ങളുണ്ടു്.

 
At 5:59 AM, Blogger ഉത്സവം : Ulsavam said...

ചിത്രം ഫെയ്ക്ക് തന്നെ
ഇത്രയും വലിയ പാമ്പിനെ അതും 6-7 അടി ഉയരത്തില്‍ ഉയറ്ത്തിപ്പിടിയ്ക്കുക അത്ര എളുപ്പമല്ലാ...
വെമ്പാലചേട്ടന്‍ ഡീസന്റായി വിശാ‍ലജിയുടെ മലമ്പാമ്പിന്റെ പോലെ അങ്ങനെ പോസ് ചെയ്ത് നില്‍ക്കുമോ..?

ഓടോ : "വാര്‍ക്കപ്പണിക്കാര്‍ ചട്ടി പിടിക്കാന്‍ നില്‍ക്കണ പോലെ നില്കണ ഈ ചേട്ടന്റെ കയ്യില്‍ പാമ്പിന്റെ പടം" ഹ ഹ വിശാല്‍ജീ ഇവിടേയും കസറി...

 
At 6:23 AM, Blogger കലേഷ്‌ കുമാര്‍ said...

എന്റമ്മോ - ഒന്നൊന്നര പാ‍മ്പ് തന്നെ - ഇത് മലമ്പാമ്പ് അല്ലേ?

 
At 9:44 AM, Blogger കുRuക്കന്‍ said...

എന്റെ കയ്യിലും ഇതുപോൂലത്തെ
മൂന്നാലെണ്‍ണ്മിരിപ്പുണ്ട്‌
I mean വെമ്പാല....രാജ വെമ്പാല
ആര്‍ക്കെങ്കിലും വേണേല്‍ പറഞ്ഞാല്‍ മതി
മടിയൊന്നും വിചാരിക്കണ്ട.....കേട്ടോ.........

 
At 1:56 PM, Blogger evuraan said...

ഒരു ഒന്നൊന്നര പാമ്പാണല്ലോ പടത്തില്‍? നേരോ നുണയോ എന്തുമാവട്ടെ, അവിടെങ്ങും വെട്ടുകത്തിയോ മുരിങ്ങക്കമ്പോ ഒന്നുമില്ലേ?

തല്ലിക്കൊല്ലതിനെ.. വേഗം..!

 
At 9:36 PM, Blogger ചന്ദ്രു said...

ഈ ചേട്ടന്‍ ഇപ്പളും ആ നിപ്പുനിക്കായിരിക്കും,
ഇനി താഴത്തുവച്ചാ ആ പണ്ടാറം കടിക്കൂല്ലെ...

കണ്ടട്ട് ഇതു വെറുതെ ഒന്നു നോക്കിയാമതിയാവും ആള്‍ടെ വെടിതീരാന്‍....

 

Post a Comment

<< Home