Thursday, November 09, 2006

രാജവെമ്പാല - എന്റെ അന്വേഷണങ്ങള്‍

രാജവെമ്പാല - എന്റെ അന്വേഷണങ്ങള്‍

കിംഗ്‌ കോബ്രാ അധവാ രാജവെമ്പാല എന്ന എന്റെ പോസ്റ്റിന്‌ ഇവിടെ കമന്റിയ ശ്രീജിത്ത്‌, കുട്ടമ്മേനോന്‍, ഇത്തിരിവെട്ടം, വേണു, സിജു, ഇടിവാള്‍, കുറുക്കനതുല്യ, കുറുമാന്‍, അഗ്രജന്‍, വിശാലേട്ടന്‍, പെരിങ്ങോടന്‍, ഉത്സവം, കലേഷ്‌, പീലിക്കുട്ടി, സു ചേച്ചി, അനില്‍ എന്നിവര്‍ക്ക്‌ ഞാന്‍ ആദ്യമായി നന്ദി പറയട്ടെ.

നിങ്ങളുടെ എല്ലാവരുറ്റേയും സംശയപ്രകാരം ഞാന്‍ ഈ പ്രശ്നക്കാരനായ രാജവെമ്പാലയേക്കുറിച്ചും, പാമ്പിനെ സിമന്റ്‌ ചട്ടി പോലെ എടുത്തു പിടിച്ചിരിക്കുന്ന കൃഷ്ണ ഘുലേയേക്കുറിച്ചും കാര്യമായി തന്നെ അന്വേഷിച്ചു.

ചോ 1: ഇത്‌ രാജവെമ്പാല തന്നെ ആണോ, വെളുത്ത രാജവെമ്പാലയുമുണ്ടോ?, ഇത്‌ മലമ്പാമ്പ്‌ അല്ലേ ?

ഉ : ഇത്‌ രാജവെമ്പാല തന്നെ ആണ്‌. സംശയം ഉണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന പടത്തില്‍ നോക്കൂ അതില്‍ വെളുത്ത രാജവെമ്പാലയുമുണ്ട്‌.
















ചൊ 2: പോസ്റ്റില്‍ ഇട്ടിരുന്ന പടം ശരിക്കുള്ളത്‌ തന്നെയാണോ ?

ഉ: അത്‌ എനിക്ക്‌ ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഈ പടം ഞാന്‍ ഇയാന്‍ സിംസന്‌ ഇ-മെയില്‍ ചെയ്തിട്ട്‌ അഭിപ്രായം ചോദിച്ചിരിന്നു. അതിനുകിട്ടിയ മറുപടി താഴെ കൊടുത്തിരിക്കുന്നു. (ഇയാന്‍ ആരാണെന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു.)


We get enough bites without other idiots trying to copy what they see. All the King Cobra bites I have dealt with have occurred in situations such as the one in the photo.

It could be genuine, but thats not the point! Its easy to find an idiot to pick up snakes!! India has loads of them and they are all grandstandes with little or no knowledge. King Cobras grow to 5 meters and could easily weigh that much.

King Cobra venom is the least toxic of the venomous snakes in India.

Best Regards
Ian


ശ്‌ശ്‌ശ്‌ശ്‌.....

ഈശ്വരാാാ.....
ഒരു പാമ്പിന്റെ ചീറ്റലല്ലേ ആ കേള്‍ക്കുന്നത്‌ ? ഇന്ന് ഞാന്‍ കിടന്ന് ഉറങ്ങുമെന്ന് തോന്നുന്നില്ല!!!

6 Comments:

At 6:37 AM, Blogger കുട്ടേട്ടന്‍ : kuttettan said...

പുതിയ പോസ്റ്റ്‌: രാജവെമ്പാല - എന്റെ അന്വേഷണങ്ങള്‍

ആദ്യത്തെ പടം എത്ര ശ്രമിച്ചിട്ടും കാണാന്‍ പറ്റുന്നില്ല. ലിങ്കില്‍ ക്ലിക്കുമ്പോള്‍ തുറക്കുന്നുണ്ട്‌.

 
At 6:41 AM, Blogger സു | Su said...

എന്റമ്മോ...ഞാന്‍ പേടിച്ചു.

അല്ലെങ്കിലും ഉറങ്ങണ്ട. നാളെ മീറ്റല്ലേ. ;) നമ്മളില്ലെങ്കിലും....

 
At 8:47 PM, Blogger Siju | സിജു said...

അപ്പോള്‍ രാജവെമ്പാലയെ വെച്ച് പോസ് ചെയ്തതിനു ഇയാന്‍ അങ്ങേരെ ചീത്ത വിളിച്ചിരിക്കുകയാണല്ലേ..
മാത്രവുമല്ല, ഇന്ത്യയിലെ മൊത്തം പാമ്പുപിടിത്തക്കാരും പോക്കുകേസാണെന്നുമാണ് പുള്ളിയുടെ അഭിപ്രായം

 
At 12:36 AM, Blogger പെരിങ്ങോടന്‍ said...

ഇയാന്‍ പറഞ്ഞതു പാതിമാത്രം ശരിയായ വസ്തുതയാണു്, അതുകേട്ടാരും കിങ് കോബ്രയെ ലാളിക്കാന്‍ പോകരുതു്.

കിങ് കോബ്രയുടെ വിഷത്തെ നാഷണല്‍ ജ്യോഗ്രഫിക്കില്‍ നിന്നുള്ള വിവരണം:

Drop for drop, a king cobra’s venom is actually less lethal than a common cobra’s. The king more than makes up for it by delivering more venom per bite—as much as .2 fluid ounces (7 milliliters) of liquid.

That’s enough to kill an elephant, or 20 people.

കോബ്രകളെ തിന്നുന്നതു കൊണ്ടാണു കിങ് കോബ്രയ്ക്ക് ആ പേരുണ്ടായതെന്നു മിക്കവര്‍ക്കും അറിയുമെന്നു വിശ്വസിക്കുന്നു, വെമ്പാലയും രാജവെമ്പാലയും ഒരേ ജനുസ്സില്‍ പെട്ട പാമ്പുകളല്ല.

 
At 5:43 AM, Blogger memories never fade away said...

ഞാന്‍ ഭയന്നു പൊയി. രാത്രീ കരയും ഒറപ്പാ.

 
At 11:03 AM, Blogger ഫ്രാന്‍‍സിയര്‍ said...

King Cobra is the most venomous snake in the world.Ther is no antidote for it in India.But in Thailand there is.Ian gave a wrong information.Its deadly .it grows to 15 ft and lives in bamboo thickets.Its opheophagus too

 

Post a Comment

<< Home