Thursday, August 31, 2006

എടി സൂസീ ഇതു ഞാനാടീ ജോയി....

കേരളത്തിലെ ഒരു പ്രമുഖ ആതുരാലയത്തില്‍ ആണ്‌ ഞാന്‍ ജോലി ചെയ്തിരുന്നത്‌. ഈ സംഭവം നടക്കുന്നത്‌ ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌.

ആയിടക്കാണ്‌ അവിടെ ടെലിഫോണ്‍ സംവിധാനം വിപുലീകരിച്ചതും കോള്‍ വെയിറ്റിംഗ്‌ സംവിധാനം നിലവില്‍ വന്നതും. അവിടേക്കു വരുന്ന കോളുകള്‍ അറ്റന്റ്‌ ചെയ്യാന്‍ ഒരു ഒാപ്പറേറ്ററും ഉണ്ടായിരുന്നു. ആ ഒാപ്പറേറ്ററാണ്‌ സൂസി.

ഒരുദിവസം അവിടത്തെ ഡ്രൈവറായ ജോയി പുറത്തുനിന്ന് അവിടേക്ക്‌ എന്തോ അത്യാവശ്യ കാര്യം പറയാന്‍ ഫോണ്‍ ചെയ്യുകയായിരുന്നു. എല്ലാ ഫോണ്‍ ലൈനുകളും ഉപയോഗത്തിലായിരുന്നതിനാല്‍ "യു ആര്‍ ഇന്‍ ക്യു പ്ലീസ്‌ വെയിറ്റ്‌, താങ്കള്‍ ക്യൂവിലാണ്‌ ദയവായി കാത്തുനില്‍ക്കുക" എന്ന സ്ന്ദേശമാണ്‌ ജോയിക്ക്‌ കിട്ടിയത്‌. ആ സന്ദേശം ഓപ്പറേറ്റര്‍ പറയുന്നതാണെന്ന് കരുതിയ ജോയിയുടെ മറുപടി ഇങ്ങനെയായിറുന്നു "എടി സൂസീ ഇതു ഞാനാടീ ജോയി ഫോണെടുക്കെടീ"

2 Comments:

At 8:15 PM, Blogger ബിന്ദു said...

അതുകൊള്ളാം. :)ഈ ഫോണ്‍ എത്ര പേരെയാ പറ്റിച്ചിരിക്കുന്നത്.

 
At 8:59 PM, Blogger സൂര്യോദയം said...

'ക്യൂ നില്‍ക്കാന്‍ ഇവിടെ ഞാന്‍ മാത്രമേ ഉള്ളൂടീ കൊച്ചേ..' എന്ന് പറഞ്ഞവരും ഉണ്ട്‌

 

Post a Comment

<< Home